മകനോട്.....
ഓര്‍മ്മയ്ക്ക് മുന്നേ ശീലിച്ച ശീലം,
മുടങ്ങാതിന്നെവരേയ്ക്കും, ഇന്നവസാന-
ശ്വാസമൊടുങ്ങുന്നതിന്‍ മുന്നേ
ഏറെ ലാളിച്ചുപാലിച്ച നിന്‍ മുഖം
കാണാതെ, നിന്‍ കൈയ്യാലൊരിറ്റു-
പുണ്യം നുകരാതെ- ഒടുവില്‍ നീ
തൂശനിലയില്‍ എള്ളും, ചോറും
ഉരുളയൂട്ടുമ്പോള്‍ ചിറകടിച്ചരികില്‍
വരാന്‍ ഞാന്‍ കാവതികാക്കയല്ല...,
മകനെ...! നിന്നച്ഛനാണ്.....
No comments:
Post a Comment