നെന്മണികള്‍..
തവിടിലും
കവിതയും, കഥയും
മണക്കുകയും, രുചിക്കുകയും
ചെയ്ത തലമുറക്കിപ്പുറം
നെല്ല്- ചോദ്യമാകുന്നു... ?
"നിന്നെ തവിട് കൊടുത്തു വാങ്ങി"യ-
തെന്നച്ചാച്ഛന്‍ ലാളന ചേര്‍ത്ത്
പുന്നരിക്കുമ്പോള്‍..
തവിടും, ഉണ്ണിയും...
പതിരില്ലാ പഴമൊഴിയായി.
(ഉണ്ണി വളര്‍ന്നപ്പോള്‍ തവിടിനോടല്ല
നെല്ലിനോട് പോലും വെറുപ്പായി)
കുത്തരിപ്പാല്‍കഞ്ഞി
പ്രാതലിന്‍ ആഢ്യം വെടിഞ്ഞാ-
ശുപത്രിയിലിടം തേടി.
പുഴുക്ക് ചെമ്പുകള്‍
തട്ടിന്‍പുറവും വെടിഞ്ഞെവിടെയോ
പുതുനെല്ലിന്‍ സ്വപ്നം കണ്ടു.
(ഒപ്പം പുതുനെല്ല് കിട്ടാതെ എലികളും)
ഉമിത്തീയിലെരിയണമെന്നുണ്ട്...
നഷ്ടകാലത്തിനെ നെഞ്ചിലേറ്റി...
എങ്കിലും...
പറകൊട്ടും മനസ്സിലിനിയുമൊരു
നാഴി,യുരിയ സ്വപ്നങ്ങള്‍ ബാക്കയാണ്... ?
No comments:
Post a Comment