ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Wednesday, February 1, 2012

പ്രതിസന്ധിയുടെ സ്വപ്നങ്ങള്‍....



വെടിപ്പാക്കിയ
ശരീരത്തിന്റെ,
കുതിര്‍ന്ന മനസ്സിന്റെ
ചൂടും, ചൂരും
നീരാവിയായത്....
കുളിമുറിലെ പുകമൂടിയ
കണ്ണാടിയിലാണ്
മനസ്സറിയാന്‍
ശ്രമിച്ചത്....

ഡ്രസ്സിംഗ് റൂമിലെ
പൂക്കളുള്ള നിലക്കണ്ണാടി...
ചീകിയൊതുക്കി,
തേച്ച് മിനുക്കി,
എടുത്തുവച്ച ചിരി,
മറ്റുള്ളവര്‍ക്കു മാത്രം
പരിചയമുള്ള
മുഖം.

റോഡില്‍
സൈഡ്മെററിലൂടെ...
പിന്നിലെ ഹോണടികളെ
മുന്നേറ്റാത്ത പാച്ചില്‍.....

ഓഫീസില്‍
മേലധികാരിയുടെ
പ്രൈവറ്റ് ക്യാബിന്റെ
കണ്ണാടിവാതിലിലൂടെ
തെളിയാതെ
കാണുന്ന കസേര...

മൊബേലില്‍
ചില്ലുസ്ക്രീനില്‍
മാറി, മാറിത്തെളിയുന്ന
ഭാര്യയുടേയും,
കാമുകിയുടേയും
മിസ്ഡ്കോള്‍...

ഇരുളില്‍ നിറഞ്ഞ
ചില്ലുഗ്ലാസ്സില്‍
വ്യക്തമാകുന്ന
തിരിച്ചറിയാനാകാത്ത
മറ്റൊരു മുഖം..

എപ്പോഴെങ്കിലുമൊക്കെ
പൊട്ടിച്ചിതറിയേക്കാവുന്ന
ചില ബിംബങ്ങളും,
സ്വപ്നങ്ങളും പേറുന്ന
മനസ്സിന്റെ, കണ്ണാടിയെ
തിരിച്ചറിയാനായെങ്കില്‍...?

6 comments:

  1. "എപ്പോഴെങ്കിലുമൊക്കെ
    പൊട്ടിച്ചിതറിയേക്കാവുന്ന
    ചില ബിംബങ്ങളും,
    സ്വപ്നങ്ങളും പേറുന്ന
    മനസ്സിന്റെ, കണ്ണാടിയെ
    തിരിച്ചറിയാനായെങ്കില്‍...?"

    അതെ പല നഗ്ന സത്യങ്ങളും വിളിച്ചു പറയുന്ന മനസ്സിന്റെ കണ്ണാടി തിരിച്ചറിയാന്‍ ആയാല്‍ മുഖം മൂടികള്‍ ഓരോന്നായി അഴിച്ചുമാറ്റപ്പെടും..

    ആശംസകളോടെ.

    ReplyDelete
  2. എപ്പോഴെങ്കിലുമൊക്കെ
    പൊട്ടിച്ചിതറിയേക്കാവുന്ന
    ചില ബിംബങ്ങളും,
    സ്വപ്നങ്ങളും പേറുന്ന
    മനസ്സിന്റെ, കണ്ണാടിയെ
    തിരിച്ചറിയാനായെങ്കില്‍...?

    നല്ല വരികള്‍..

    ReplyDelete
  3. വാക്കുകള്‍ നമ്മെ സ്വര്‍ഗ്ഗവും നരകവും അനുഭവിപ്പിക്കും .നല്ല വാക്കുകള്‍ ചേരും പടി ചേര്‍ത്ത് മനോഹരമാക്കാനുള്ള താങ്കളുടെ കഴിവിനെ അംഗീകരിക്കാ തിരിക്കാനാവില്ല.
    ഭാവുകങ്ങള്‍.!!!

    ReplyDelete
  4. എപ്പോഴെങ്കിലുമൊക്കെ
    പൊട്ടിച്ചിതറിയേക്കാവുന്ന
    ചില ബിംബങ്ങളും,
    സ്വപ്നങ്ങളും പേറുന്ന
    മനസ്സിന്റെ, കണ്ണാടിയെ
    തിരിച്ചറിയാനായെങ്കില്‍...?

    ReplyDelete
  5. എപ്പോഴെങ്കിലുമൊക്കെ
    പൊട്ടിച്ചിതറിയേക്കാവുന്ന
    ചില ബിംബങ്ങളും,
    സ്വപ്നങ്ങളും പേറുന്ന
    മനസ്സിന്റെ, കണ്ണാടിയെ
    തിരിച്ചറിയാനായെങ്കില്‍...?
    ------
    ഭാവുകങ്ങള്‍.!!!

    ReplyDelete