മഴപെയ്തൊഴിയുമ്പോൾ
മനസ്സുകുളിർക്കും,
നിശബ്ദത
മണ്ണിന്റെ മണം കൊണ്ട് നിറയും..
ഇടച്ചാലുകളിൽ
കളകളങ്ങൾ
പതിയെപ്പതിയേ
കാതിലേക്കൊഴുകിയെത്തും..
തുള്ളിമുറിഞ്ഞടർന്നു വീഴും
കണങ്ങൾ- മരം പെയ്യുന്ന കാഴ്ചയിൽ
താളം മുറിഞ്ഞൊടുവിൽ
ഹൃദയതാളമായ് തീരും....
പെയ്തൊഴിയാതെ പോയ
കാർമേഘങ്ങൾ
അപ്പോഴും കാറ്റിനോട്
കലഹിച്ചു നിൽക്കുന്നുണ്ട്...
മഴയാഴങ്ങൾ തേടി
മണ്ണിലേക്കൂളിയിടും
മരവേരുകൾ മഴയുടെ മധുരം നുണഞ്ഞ്
ഇലകളെ സ്വപ്നം കാണും..
വെയിൽ വീണ്ടും,
ഇലകൾ
കാറ്റിനോട് സ്വകര്യം പറയും,
കലപിലകൂടും,
ചിലത് കൊഴിഞ്ഞു വീഴും..
വെയിലപ്പോഴും
പരിഭവങ്ങൾ പറയാതെ
കാറ്റിനോട്, മഴയോട്, മേഘത്തോട്,
മണ്ണിനോട്,
മരത്തോട്, ഇലയോട്, പൂവിനോട്
ഒരേ ചൂട് പകർന്ന്
കിഴക്കും, പടിഞ്ഞാറുമായ്
തന്റെ അതിരുകൾ കാക്കുന്നു...
നല്ല കവിത
ReplyDeleteThis comment has been removed by the author.
ReplyDeleteമനോജ് അണ്ണാ മനമയം ഞാന്‍ ഇവിടെ add ചെയ്തു...
ReplyDeleteമലയാളം ബ്ലോഗ് ഡയറക്ടറി