വിശ്വാസങ്ങളുടെ വിറ്റുവരവ്
വിയര്‍പ്പില്‍ നനഞ്ഞു,
ചുടുചോരയില്‍ മുക്കിയ
ചെങ്കൊടി വിറ്റുപോയി.
സ്വാതന്ത്ര്യത്തിന്റെ വിശ്വാസ-
ത്രിവര്‍ണ പതാകയിലെ
നെയ്ത് യന്ത്രം ലേലം വച്ചുപോയി.
കൊടികളുടെ മൊത്തക്കടയില്‍
കാവിയും, പച്ചയും വിലക്കിഴിവില്‍
സൌജന്യമായൊരു കുരിശുവേറെ.
ചെങ്കൊടി വാങ്ങിയോര്‍,
അതിലോരോരോ നൂലിഴയും
അടിയാളരെകൊണ്ട് നൂര്‍ത്തെടുത്തു
ചേര്‍ത്ത് പിണച്ചൊരു ചാട്ടയാക്കി
-ചുഴറ്റിയലറി അധികാരശൌര്യം
"പണിയെടുക്കിന്‍ പട്ടിണിയാണേലും".
ലേലം പിടിച്ചൊരാ
നെയ്ത് യന്ത്രം, വേലയ്ക്കിറക്കാതെ
അന്യ ദേശത്തിനടിമയായി,
ഉപഭോഗസംതൃപ്തി തൃപ്തരാക്കി.
രാമനും, നബിയും അര്‍ദ്ധനഗ്നര്‍,
ഉടുതുണി വിറ്റുപോയത്തില്‍ പിന്നെ
ഓടി ഒളിച്ചതൊരു കല്ലറയില്‍ !
അവിടെയ്ക്കോടി അണഞ്ഞോരയാള്‍ ചൊല്ലുന്നു...
"ഉയര്‍ത്തെഴുന്നേല്‍പ്പെനിക്ക് വേണ്ട".
സാമാന്യചിന്ത.
ReplyDeleteനല്ല വാഗ്സാമര്‍ത്ഥ്യം.
ഭാവുകങ്ങള്‍.
B-)
വാഗ്സാമര്‍ത്ഥ്യം...അതേയുള്ളു സ്വന്തമായി....
ReplyDeleteസന്തോഷം..
വിശ്വാസം അതല്ലേ എല്ലാം !
ReplyDeleteനന്നായി . ഈ വാഗ്സാമർത്ഥ്യം ഒരു ഭാഗ്യം തന്നെയല്ലെ ...
സന്തോഷം... ജി.വി...
ReplyDeleteഭാഗ്യം.... (പരീക്ഷണം)..