ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, May 6, 2012

മൂവഞ്ചി...


ബ്രഹ്മാവിനു ഉറക്കമില്ലാത്ത കർമ്മം,
ഫലം രണ്ടിനു രണ്ട് മാത്രം...

വിഷ്ണുവിനുറക്കം- സ്ഥിതി പാമ്പിൻ പുറത്ത്,
വിഷം ചീറ്റുന്നുണ്ട് പരസ്പരം...

ശിവനു വിശ്രമം,
സംഹാരം നമ്മൾ പങ്കിട്ടെടുക്കുന്നു... !!
കാലം നോക്കാതെ...

ബിംബമില്ലാത്തവർ
കണ്ണാടിയിൽ കാഫിറുകളെ തിരക്കുന്നു....

കുരുശുവഴിലെ
ചോരത്തുള്ളി വിലയേറും വീഞ്ഞായി വിൽക്കുന്നു....

താടിനീണ്ട രുദ്രാക്ഷമുഖങ്ങൾ
ദൈവങ്ങൾക്ക് കൂടോത്രമൊരുക്കുന്നു....

ഇതിനിടയിൽ
മനുഷ്യരെ തിരക്കി ഒരു മനുഷ്യനും വന്നില്ല...

6 comments:

  1. വിഷം ചീറ്റുന്നുണ്ട് പരസ്പരം...
    ???????????????????????

    ReplyDelete
    Replies
    1. അനന്തന്റെ ഫണങ്ങള്‍.... പരസ്പരം...

      Delete
  2. ഇതിനിടയിൽ
    മനുഷ്യരെ തിരക്കി ഒരു മനുഷ്യനും വന്നില്ല...
    ------
    നന്നായിരിക്കുന്നു.. ആശംസകൾ

    ReplyDelete
  3. സ്ഥിതിക്കായ്-നിലനിൾപ്പിനായ്- പരസ്പരം വിഷം ചീറ്റുന്നു...
    പാമ്പുകളെപ്പോലെ... :)

    ReplyDelete
  4. ഇതിനിടയിൽ
    മനുഷ്യരെ തിരക്കി ഒരു മനുഷ്യനും വന്നില്ല...

    Nice.

    ReplyDelete