ഓരോ പൂവും...
എത്ര ചുംബനമേറ്റാണ് ഇങ്ങനെ വിരിഞ്ഞ് പരിലസിക്കുന്നത്...
മൊട്ടായിരിക്കുമ്പോഴെ
കാറ്റിന്റെ കാമകൈകൾ
വലിയരാവേശത്തോടെ
തഴുകി,ത്തഴുകി ആരും കാണാതെ
ഇതളുകൾ വിരിക്കുവാൻ
രാവും, പകലും ശ്രമിച്ചിട്ടുണ്ട്...
വെയിൽ
ഇങ്ങനെ എല്ലാത്തിനും സാക്ഷിയായ് -
നോട്ടം ഉച്ചയിലെത്തുമ്പോൾ
പൂക്കൾ തലകുമ്പിട്ട് നിൽക്കും..
ചില കിളികൾ
അപ്രതീക്ഷിതമായ് വന്ന്
ചുണ്ടുകളാഴ്ത്തി ധൃതിയിൽ
ചുംബനം പകർന്ന് പോകുന്നു...
ശലഭങ്ങൾ
പ്രണയം പോലെ മനോഹരമായ
ചിറകുകൾ വീശി, മൃദുലമായ്
നീണ്ട കാണാച്ചുണ്ടുകൾകൊണ്ട്
മോഹങ്ങളിലേക്ക്
പറന്നുയരാൻ വിളിക്കുന്നു...
വണ്ടുകളുടെ മൂളിപ്പാട്ടു തന്നെ
ശുദ്ധ അശ്ലീലമാണ്.
കാരിരുമ്പിനെ കരുത്തുള്ള
കൊമ്പുകൾ കൊണ്ട്
ഒരു പൂവിനെത്തന്നെ ഊറ്റിയെടുക്കുന്നു...
ചിലർ പൂവുകളെതന്നെ അടർത്തി
കമ്പോളവിലക്കനുസരണം ഒരുക്കിയെടുക്കുന്നുണ്ട്.
ഇതിനിടയിലെപ്പഴാണാവോ
അവളിൽ പരാഗണവും,
ജീവിത വസന്തത്തിന്റെ പ്രതീക്ഷയും ഒക്കെ
വിടരുന്നതും, മണം പരത്തുന്നതും. ?
ഇതിനിടയിലെപ്പഴാണാവോ
ReplyDeleteഅവളിൽ പരാഗണവും,
ജീവിത വസന്തത്തിന്റെ പ്രതീക്ഷയും ഒക്കെ
വിടരുന്നതും, മണം പരത്തുന്നതും. ?
ആശങ്കകള്‍ക്ക് അറുതിയില്ല..
കീപ് ഗോയിങ്ങ്...!!ആശംസകള്‍
വായിച്ചു
ReplyDeleteഒരു പൂവിന് ഒരു വണ്ടെന്ന് നിയമം പാസ്സാക്കിയാലോ..?
ReplyDeleteഅപ്പോൾ ശലഭങ്ങൾ.
Deleteവണ്ട് അംഗീകരിക്കില്ല.
ഇഴയടുപ്പമുള്ള വരികള്‍ .....
ReplyDeleteആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്........ ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.......?
ReplyDelete