മനസ്സ്..
ഒരുപാട് കാര്‍ബണ്‍ കോപ്പികളുള്ളൊരു
കണക്ക് പുസ്തകം...
എത്ര കീറിക്കളഞ്ഞാലും
ആഴത്തില്‍ പതിഞ്ഞു നില്‍ക്കുന്ന
ചില അക്കങ്ങള്‍...
കീറിയ കടലാസ്സില്‍
കളിവള്ളമിറക്കുമ്പോഴും
ഒരു ചെറു പ്രതീക്ഷ...
ഏതെങ്കിലുമൊരു
തീരമണയാതിരിയ്ക്കില്ല !!
കീറിയെറിഞ്ഞ
കടലാസ്സുകള്‍
കാറ്റില്‍ പാറുമ്പോഴും...
ചിറക് വിടര്‍ന്നപോലൊരു പ്രതീക്ഷ...
എങ്കിലും
എന്റെ സ്വകാര്യതയുടെ
കടലാസ്സ്
ആര്‍ക്കും കൈമാറില്ല...
അല്ലെങ്കിലും,
ആര്‍ക്കെങ്കിലും
ആരുടെയെങ്കിലും
മനസ്സിനോടെന്തിഷ്ടം... ?
No comments:
Post a Comment