പ്രയാണമായിരുന്നേറെ നാളായെനിക്കു
പ്രിയമായതൊക്കയുമൊഴിഞ്ഞിവിടെ
സായൂജ്യമില്ലാതൊരു പൂജാമുറിയിലെ
അയുസ്സൊടുങ്ങുന്നൊരകിലും, മണിനാദവും.
പുണ്യമാം ഏതോ നദിയുടെയൊഴുക്കിനെ
പ്രണയിച്ചിരുന്നേറെ.. എന്നോ വന്നു പതിച്ചിട്ട്,
ഇണചേര്‍ന്ന നിമിഷം മുതലിന്നേവരയ്ക്കും...!
"വ്രണിതമാകുമെന്‍ ഹൃത്തടമാരുകാണാന്‍...?"
എന്നില്‍ പിറന്നൊരാ എണ്ണമറ്റംശങ്ങളെ
നിന്നിലൊഴുക്കി നീ പല തീരങ്ങളില്‍
നനവാല്‍ ലാളിച്ചു പരിപാലിപ്പതില്ലേ...?
"ഇന്നവയ്ക്കായി കണ്ണീര്‍ ഒഴുക്കുകില്ലേ.....?
അന്നെന്റെ കൂര്‍ത്തുമിന്നുന്ന വക്കും,
മുനകളും ആ ചെറുനദിയെ പ്രാപിച്ചു
ഞാനില്ലാതാകുമ്പോഴും പടര്‍ന്നൊഴുകുന്ന
കിനാവു പോലവള്‍ എന്നെയും പേറി.
ഒരുപാടു നാളായവളുടെ എണ്ണമില്ലാ...
കരുത്തിന്‍ കാമുകന്‍മാരുടെ കാമം
ഉരഞ്ഞുരഞ്ഞില്ലാതാകുമ്പോഴും ജനിച്ച്
കരയിലണയുവാന്‍ വെമ്പുന്ന തരികള്‍..
അവള്‍ മഹാനാദിയായതും, പുണ്യം
അവളില്‍ നിറഞ്ഞതും അറിയാതെ
അവസാനമൊരുനാളില്‍ ഏതോ ഭക്തന്റെ
ചവിട്ടില്‍ ഞാന്‍ പുളഞ്ഞതും, കയ്യിലമര്‍ന്നതും.
ഇവിടെയീ പൂജാമുറിയിലെ നിശ്ചല-
ചുവര്‍ചിത്രങ്ങള്‍ക്ക് മുന്നില്‍ നിശ്ചലം
ദൈവവിളിയുടെ, വിലാപ സംഗീതമായ്,
കവടി നിരത്തുന്ന സത്യമായി കാഴ്ചകള്‍
ചുവരുകളിലിണ ചേര്‍ന്നതെന്നംശങ്ങള്‍
അവയെ തിരിച്ചറിയുന്നു ഞാനെങ്കിലും...
അവരും മറഞ്ഞിരിക്കുന്നു, കടുംഛായങ്ങള്‍
കാവലാകുന്നു, നിഴലുകള്‍മാത്രം ചലിക്കുന്നു...
എന്റെ ഒഴുക്കീമുറിയല്‍ പൂര്‍ണമാകട്ടെ....!
എങ്കിലും അവളൊഴുകട്ടെ പുണ്യമായ്..
എന്റെ ശേഷിതാംശങ്ങള്‍- മണല്‍ത്തരികളെ
എന്നും തലോടട്ടെ തിരകൈകളാല്‍ തീരങ്ങളില്‍.
നന്നായിട്ടുണ്ട്, ആശംസകളോടെ...
ReplyDelete-:)nannaakkanam inyum
ReplyDeleteഇവിടെയീ പൂജാമുറിയിലെ നിശ്ചല-
ReplyDeleteചുവര്‍ചിത്രങ്ങള്‍ക്ക് മുന്നില്‍ നിശ്ചലം
ദൈവവിളിയുടെ, വിലാപ സംഗീതമായ്,
കവടി നിരത്തുന്ന സത്യമായി കാഴ്ചകള്‍ ..കൊള്ളാം നന്നായിട്ടുണ്ട് ..
പുതുവല്‍സരാശംസകള്‍
പുതുവത്സരാശം സകൾ
ReplyDeleteനന്നായി..
ReplyDeleteസന്തോഷ പുതുവത്സരം..!
എനിക്ക് മനുവിന്‍റെ മറ്റു കവിതകളുടെ പൂര്‍ണ്ണത തോന്നിയില്ല,, എന്‍റെ വായനാകുഴപ്പമാവാം.. അതിനര്‍ത്ഥം നന്നായിട്ടില്ലാ എന്നല്ലാട്ടൊ.. ആശംസകള്‍.
ReplyDelete