ഒരെഴുത്ത്,
കുറേ മുത്തങ്ങള്‍,
പെഴ്സില്‍, പോക്കറ്റില്‍,
തലയണ്‍ക്കീഴില്‍,
ബൗസിനുള്ളില്‍
തനിച്ചിരിക്കുമ്പോഴും
എപ്പോഴും ഒരെഴുത്ത്
പിന്നെ കാത്തിരിപ്പ്...
കാത്തിരിപ്പ്,
കിണുങ്ങുന്ന
മണി'യൊച്ച'കള്‍ക്കായി.
അയലത്തെ
നാരായണന്‍ മാഷിന്റെ വീട്ടില്‍,
രാമായണവും കണ്ട്,
ലേബര്‍ക്യാമ്പിലെ നീണ്ട ക്യൂവില്‍,
മൗനത്തിന്റെ
വിലയുയര്‍ന്നു,യര്‍ന്ന് വരുമ്പോള്‍
മക്കളോട് പുന്നാരം ചുരിക്കി,
ബാക്കിവച്ച മുത്തം
ചങ്കില്‍ തറപ്പിച്ച്....
ശേഷം,
കൈവെള്ളയ്ക്കുള്ളില്‍
പാട്ടുകളിലൂടെ
എപ്പോഴുമുള്ളൊരു മിഥ്യാസാമീപ്യമായി.
മിസ്ഡുകളിലൂടെ
ഊണുമുറക്കവുമറിയിച്ച്,
നെറ്റ്കാര്‍ഡുകളിലൂടെ
ദൂരത്തെ ഇല്ലാതാക്കി,
പ്രണയത്തിന്റെ പുതുയൗവ്വനം.
ഇന്നലെ
ഗൂഗള്‍ ടോക്കില്‍ നിന്നും
സ്കെപെയുടെ
കാഴ്ചകളിലേയ്ക്ക്
അവളെ കൈപിടിച്ചെത്തിച്ചു..
ഇന്ന്
അവളുടെ പ്രഫൈല്‍
ആരോ "ഹാക്ക്" ചെയ്തിരിക്കുന്നു...
ഡയല്‍ ചെയ്തു, കേള്‍ക്കാന്‍ കൊതിച്ച
ഡയലര്‍ ട്യൂണിനു പകരം
ജീവിതം സ്വുച്ചിടോഫാണെന്ന്...!!!
നന്നായിരിക്കുന്നു മാഷെ, ജീവിതം വരച്ചു.
ReplyDeleteaasamsakal
ReplyDeleteഞാനെന്തു പറയാനാ... ..::))
Deleteഒരു പ്രവാസിയുടെ നിസ്സഹായത ഒപ്പിയെടുത്തു...ആശംസകള്‍.
ReplyDeleteവായിച്ചു
ReplyDeleteനന്നായിരിക്കുന്നു
കൊള്ളാം
ReplyDeleteഒരു ആധുനിക വരികള്‍
ഇഷ്ടപ്പെട്ടു കവിത.
ReplyDeleteകവിതയ്ക്കവസാനത്തിലെ ദയനീയതയിലെ ഹാസ്യം..!
ReplyDeleteകവിത ആസ്വദിച്ചു!
മനു നന്നായിടുണ്ട് കവിത .....ആശംസകള്‍
ReplyDeleteവായനയില്‍ സന്തോഷം,
ReplyDeleteഹാസ്യം ഉള്‍കൊണ്ടതില്‍ കൂടുതല്‍ സന്തോഷം...
ഇന്നത്തെ യാഥാർത്ഥ്യത്തിലേക്കുള്ള ചൂണ്ടൽ.. നന്നായിരിക്കുന്നു.. ആശംസകൾ
ReplyDeleteകൂട്ടത്തിൽ വരാത്തത്., ചിലപ്പോഴൊക്കെ കൂട്ടം പേജ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ പ്രശ്നം നേരിടുന്നു.. ചിലപ്പോൾ ഓട്ടോമാറ്റിക്കായി ഓഫാകുന്നു….ചിലപ്പോൾ വെറസ്സ് പ്രശ്നമാണോന്ന് അറിയില്ല..അതല്ലെങ്കിൽ മറ്റെന്തെങ്കിലും ടെക്നിക്കൽ പ്രോബ്ലമാണോന്നറിയില്ല…