പുന്ര്‍ജ്ജനികള്‍
നിലാവുനെയ്ത
തൂവെള്ള പുതപ്പിനുള്ളില്‍,
കുളിരില്‍ മരവിച്ചു...
ഇരുളിന്‍ രാത്രിയ്ക്ക് മരണം...
പുലരിതന്‍
മഞ്ഞുകണങ്ങളിറ്റിച്ചി-
ലത്തുമ്പിനാല്‍ തര്‍പ്പണം.
ബാലഭാസ്ക്കരന്‍
തെളിയിച്ചൊരാ-
വെട്ടം രാത്രിയ്ക്കു-
പട്ടടത്തീയായി,
പാപവിമുക്തയായി,
പുന്ര്‍ജ്ജനി തേടി മറയുന്നു.
No comments:
Post a Comment