കുളിരായലിയുമ്പോള്‍......
അകലങ്ങളിലേതോ അലയുയരുമ്പോള്‍ ,
അകതാരിലുണരുന്ന മോഹങ്ങള്‍,
നിറവോടെ തരളിതമായൊരു,
കുളിര്കാഴ്ച്ചയിലെങ്ങോ, വിടരുന്ന
പൂപോലെ, തെളിയുന്ന മിഴിയോടെ,
ചിരിയോടെ വിരിയുന്ന കവിളിണയില്‍,
കരിവണ്ടിന്‍ മൂളലുകള്‍ ഹൃദയത്തിലിണചേരെ,
മുഖരിതമാമൊരു മൂളിപാട്ടായി.....
ശീലുകളെല്ലാം പഴയൊരു പ്രണയ-
കഥയിലെയുണര്‍വും, നേരും,
നേരില്‍ കൊണ്ടൊരു വരിയും,
വരിയിലെ അക്ഷരമുണരും, പറയും,
പുതിയൊരു പ്രണയ കുളിരായി.
പതിരില്ലതൊരു വാക്കുകളങ്ങനെ
ഹൃദയച്ചുട് ചോരയിലെഴുതി,
അധരത്താലൊരു മുദ്രയുമായ്........
മുന്നില്‍ പെരുവിരല്‍ ചിത്രവുമായ്.......
ചിതറിയ കാര്‍കൂന്തല്‍ മാടിയൊതുക്കി
പതറിയ കണ്ണിണ നാണമിണക്കി,
കണ്ടുനുകര്‍ന്നൊരു സ്വപ്നങ്ങള്‍
തൂലികയില്‍ ചെന്നിണചേര്‍ന്നിട്ടത്-
അക്ഷര ജന്മമെടുത്തിട്ടൊടുവില്‍
തുടികൊട്ടും നെന്ചിലൊളിച്ചു.....
ഒളിമങ്ങാത്തൊരു ഓര്‍മ്മയിലിന്നും,
തെളിയും ലിപികളിലവളുടെ,
കൌമാര കരളും, നോവും...
നോവറിയോളവള്‍, നേരായിന്നും,
തരളിതമായൊരു കുളിരായലിയും
ശീലുകളെല്ലാം പഴയൊരു പ്രണയ-
കഥയിലെയുണര്‍വും, നേരും....
No comments:
Post a Comment