രാവിലെ സ്റ്റാഫ് റൂമിൽ-
ചരിത്രാധ്യാപകൻ
ഇന്നലെ മറന്ന കണ്ണട തെരയുന്നു...
ധനകാര്യാധ്യാപകൻ
പറ്റ് ശമ്പളത്തിനപേക്ഷയെഴുതുന്നു,..
മലയാളം വാധ്യാർ
“ഗുഡ് മോർണിംഗ്” പറഞ്ഞ് കൈവീശുന്നു..
കോട്ടിട്ട ആംഗലേയാധ്യാപകൻ
ഫോണിൽ ക: പു- പച്ചക്ക് പറയുന്നു...
ഫിസിക്സ് മാഷ്
മൂലയ്ക്കുറക്കം തൂങ്ങി ഭൂഗുരുത്വമറിയിക്കുന്നു..
ബയോളജിയദ്ധ്യാപിക-
ഇന്നലത്തെ അയിലക്കറിയെക്കുറിച്ച് വാചാലയാകുന്നു...
കണക്കുമാഷിനു
കണക്കു തെറ്റിച്ച മകളുടെ കല്യാണക്കാര്യം ...
പല തുരുത്തുകളിൽ ,
വിഷയങ്ങളിൽ നിന്നും മാറിയിരുന്നു
ജീവിതം കാണാതെ പഠിക്കാൻ ശ്രമിക്കുന്നുണ്ട് പലരും..
ക്ലാസ്മുറികളിൽ
പുതിയൊരു ലോകം
പുസ്തകങ്ങൾക്ക് മുകളിലിരുന്നു സ്വപ്നം കാണുന്നുണ്ട്....
ക്ലാസ്സ് മുറിയില്‍ ഇന്ന് വലിയ സ്വപ്നങ്ങള്‍ ഇല്ല മാഷേ..... എല്ലാം ഒരു പ്രഹസനം മാത്രം.........
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു.........
www.vinerahman.blogspot.com