ഒരു കവിത...
ലഹരി മണത്ത്
മഴനനഞ്ഞ്, ചെളിപുരണ്ട്
കളകളം കുത്തൊഴുക്കുള്ള
ഓടയുടെ വശത്ത്
മതിലു ചാരി ഇരിക്കുന്നു...
അറിയാത്തവന്
ഒരു പാമ്പാട്ടം-
അറിയുന്നവനു മിന്നലാട്ടം
കവിതയുടെ...
വാഗ്ദത്തയിരിപ്പിടങ്ങൾ
തനിക്ക് പൊരുത്തമാകില്ലെന്ന്
ഒരു ചിരിയാൽ
രണ്ട് വരിയാൽ മാറിനടന്നവൻ...
എഴുതുമ്പോൾ വികാരവും,
എഴുതിക്കരിഞ്ഞാൽ വിചാരവുമാകുന്ന
കവിതയ്ക്ക് ലഹരി വിലമാത്രം...
അപ്പോഴും കൈമടക്കിൽ
സുരക്ഷിതയയായിരുന്നു...
പിന്നിൽ തറഞ്ഞ കൂരമ്പിലും,
മരണത്തിലും
ഇറങ്ങിപ്പോകാത്ത കവിത..
ഒരിക്കലും
അയാൾ ഒറ്റക്കായിരുന്നില്ല...
നന്നായിട്ടുണ്ട് മാഷേ..
ReplyDeleteന്തോന്ന്‍?മ്മക്ക് മനസ്സിലായില്ല
ReplyDeleteകവിതയേക്കുറിച്ച്... കൊള്ളാം...
ReplyDeleteഎഴുതുമ്പോൾ "വികാരാവും" അക്ഷരതെറ്റ് തിരുത്തുമല്ലോ