ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Friday, October 5, 2012

ദേശമാതാ....


"സൂചി കുഴലില്‍ കുടുങ്ങിയ
ഒട്ടകത്തിന്റെ മുതുകില്‍
കുരുങ്ങിയ വിദേശി..."

താജ്മഹലിന്റെ
കണ്ണീര്‍ തുള്ളിയില്‍,
കൊണാര്‍ക്കില്‍,
ചെങ്കോട്ടയില്‍, മിനാരില്‍,
കോവളത്തും,
ആഥിത്യം ഒരുക്കി,
മര്യാദ മറക്കുന്ന
കാഴ്ചകള്‍............
തീവണ്ടിയില്‍,
റോഡില്‍, നാലാള്‍
കൂടുന്നിടത്തൊക്കെ
ഒക്കത്തൊരൊട്ടിയ
വയറുള്ളകുഞ്ഞും,
എല്ലുന്തി നഗ്നത,
അടിവസ്ത്രമില്ലാതെ,
പഴംതുണി കോലവും,
കൈനീട്ടി നില്ക്കുന്ന
ദൃശ്യ വിരുന്നും,
ഒരു മിന്നായം പോല്‍
പകര്‍ത്തിയെടുത്തില്‍
ആഴ്ചപതിപ്പിന്റെ
മുഖചിത്രമരുളുന്നു.

"ദേശ മാതാവും.....
ഒക്കത്തെ പൌരനും"
അടികുറിപ്പാകുന്നു.

3 comments:

  1. അതെ...
    അറവുകാരുടെ കാലം!
    നമ്മളെല്ലാം ഇരകൾ...

    ReplyDelete
  2. ജയേട്ടാ- പുതിയ കഥ വായിച്ചു...

    ReplyDelete
  3. അതെ ഇതാണ് ഞാനും എന്റെ ഇന്ത്യയും

    ReplyDelete