പോരാട്ടം.....
കഴുത്തറുത്ത്
തൊലി കീഴെയ്ക്ക്
ഊര്ത്തെടുക്കുബോഴും,
പിന്നെ പല തുണ്ടായി
അറുത്തു തൂക്കുമ്പോഴും,
വില പറഞ്ഞു പലര്ക്കായ്
പകുത്തു കൊടുക്കുമ്പോഴും,
പലചട്ടികളില്‍ പലയിടത്തായി
മുളകും , ഉപ്പും ചേര്‍ത്ത്
തിളച്ച എണ്ണയില്‍
പൊള്ളുമ്പോഴും
പ്രതികരിയ്ക്കാതെ
പിന്നെ....
രുചിയോടെ ചവച്ചു
ഉമിനീരിനോപ്പം ഇരുളില്‍
മറയ്ക്കുമ്പോള്‍, ആമാശയത്തില്‍
ദഹനത്തോട് നിലനില്‍പ്പിന്റെ
അവസാന പോരാട്ടം
നടത്തുമ്പോള്‍
മൂടിവച്ച വേദനയെ
ഒന്നമര്‍ത്തി മൂളുമ്പോള്‍...
ഒന്നമറി വിളിയ്ക്കുമ്പോള്‍
നിങ്ങള്‍...
ചെറു വയറുവേദനയില്‍
വൈദ്യനെ തേടുന്നു...
അസ്വൊസ്ഥരാകുന്നു...
മൂക്കുപിടിയ്ക്കുന്നു...
ചിരിയ്ക്കുന്നു, ചിലര്‍..
No comments:
Post a Comment