സമയം
തിരക്കിന്റെ തിരക്കിലിത്തിരി
സമയം തിരയുന്നു, തിരിയുന്ന
ഘടികാര സൂചിതന്‍ കൃത്യത
കാക്കുവാനാകില്ലയെന്കിലും
കരുതാന്‍ കഴിഞ്ഞെങ്കില്‍
കാത്തു നില്‍ക്കുന്നവനും സമയം
"കൈയ്യെത്താത്തൊരു സമസ്യയെന്ന്"
എനിക്കെന്റെ വിലപ്പെട്ടതില്‍നിന്നു
നിനക്കല്പം പങ്കുവയ്ക്കുവാന്‍
വിലക്കെന്തെന്നറിയാതെ, നിമിഷങ്ങള്‍
കാലങ്ങളിലൂടെ പാഞ്ഞേ മറയുന്നു...
സമയം- കാത്തിരിപ്പിന്റെ, കാലത്തിലേക്കുള്ള
ദൂരമെന്നാരോ പറഞ്ഞതും പിന്നെ
സമയദോഷത്തെ പഴിചാരി എങ്ങോ
ജീവിതം വഴിവിട്ടു പോയതും,
ഒറ്റവട്ടത്തില്‍ പലവേഗത്തില്‍ ചുറ്റുന്ന
പലതരക്കാരാം അവര്‍ നിയതിയുടെ
ഘടികാരസൂചികള്‍, ഒടുവില്‍
കറങ്ങിയൊടുങ്ങാതെ ജീവിതമൊടുക്കി
മറയുന്നു ചരിത്രമായി... ജീവിതം....
തിരിച്ചറിവിന്റെ ചില നിമിഷമെന്കിലും
"നന്മയായി കൈവരട്ടെ" എന്നാത്മാഗതം
എന്നില്‍ തുടുക്കുന്ന ഹൃദയസ്പന്ദനങ്ങള്‍
ഒരുതാളമായി ഒന്നായി മിടിച്ചിടട്ടെ...
No comments:
Post a Comment