മെഴുകുതിരികള്‍
എരിഞ്ഞെരിഞ്ഞു.....
ഉരുകിയൊലിച്ച്....
ഒടുങ്ങാറായൊരു
മെഴുകുതിരി...
കുമ്പസാരകൂടിനരികെ. ..
കുറച്ചു മുന്നേ
'മാനസാന്തരം' വന്നൊരുവന്‍
കത്തിച്ചു വച്ചുപോയൊരു
മെഴുകുതിരി
അവന്റെ നന്മകള്‍
കത്തിയൊടുങ്ങാറായി..
അവന്‍ ഇരുളിന്‍
കയത്തിലെയ്ക്കൂളിയിട്ടു
നടക്കയായ്....
ഇനിയൊരു പാപത്തിനായി.....?
മറ്റൊരു കുമ്പസാരത്തിനായി....?
പുരോഹിതനൊഴിഞ്ഞ,
കുമ്പസാരക്കൂടിനരികില്‍
അവസാന ആളലിലും
മെഴുകുതിരി.....
കര്‍ത്താവിനോടു....
നേരിട്ടൊരു കുമ്പസാരം...,
" പാപിയാം അവനായി
എരിഞ്ഞു തീര്‍ന്നതിന്‍
പാപങ്ങളെല്ലാം
പൊറുക്കുവാനാകുമോ......"?
No comments:
Post a Comment