അലിയുമ്പോള്‍.......
ഘനീഭവിച്ചൊരു ജലശകലം
നുരയുന്ന വീര്യത്തിലേക്ക്..
അലിയുന്നതൊരു പുരുഷഹൃദയം
നുകരുന്നതീ ഇണ ചുണ്ടുകള്‍
പുകയുന്നതൊരു ഹൃദയം
പ്രണയാകുലമായൊരു നിമിഷം-
ധൂമമായി വട്ടമിട്ടുയരുന്നു...
വ്രണിതമായി നുള്ളിയടര്‍ത്തിയ
ദിന രാത്രങ്ങളിലൂടെ ഒടുവിലൊരു
വ്യാഴവട്ടത്തിന്റെ നാലിലൊന്നില്‍
ചെന്നണഞ്ഞപ്പോള്‍ ചഷകത്തില്‍
നുരയില്ല, പതയില്ല, നിറവുമില്ല
എങ്കിലും ചുണ്ടോടടുത്തപ്പോള്‍
രുചി പറഞ്ഞിതന്യമാണ്,
"നിനക്ക് വര്‍ജിതം, നീ എന്നിലേക്ക്
പകരുക നിന്റെതല്ലാത്ത
നിന്റെ സര്‍വ്വതും, ഞാനാ
ലഹരിയില്‍ മദിക്കട്ടെ
നീയൊരു ഘനീഭവിച്ച
ജലകണം പോല്‍ അലിഞ്ഞുകൊള്‍ക
എന്റെ സ്വാര്‍ത്ഥതയുടെ ലഹരിയില്‍"....
ഘനീഭവിച്ചൊരു ജലശകലം
നുരയുന്ന വീര്യത്തിലേക്ക്..
അലിയുന്നതൊരു പുരുഷഹൃദയം
നുകരുന്നതീ ഇണ ചുണ്ടുകള്‍
പുകയുന്നതൊരു ഹൃദയം
പ്രണയാകുലമായൊരു നിമിഷം-
ധൂമമായി വട്ടമിട്ടുയരുന്നു...
വ്രണിതമായി നുള്ളിയടര്‍ത്തിയ
ദിന രാത്രങ്ങളിലൂടെ ഒടുവിലൊരു
വ്യാഴവട്ടത്തിന്റെ നാലിലൊന്നില്‍
ചെന്നണഞ്ഞപ്പോള്‍ ചഷകത്തില്‍
നുരയില്ല, പതയില്ല, നിറവുമില്ല
എങ്കിലും ചുണ്ടോടടുത്തപ്പോള്‍
രുചി പറഞ്ഞിതന്യമാണ്,
"നിനക്ക് വര്‍ജിതം, നീ എന്നിലേക്ക്
പകരുക നിന്റെതല്ലാത്ത
നിന്റെ സര്‍വ്വതും, ഞാനാ
ലഹരിയില്‍ മദിക്കട്ടെ
നീയൊരു ഘനീഭവിച്ച
ജലകണം പോല്‍ അലിഞ്ഞുകൊള്‍ക
എന്റെ സ്വാര്‍ത്ഥതയുടെ ലഹരിയില്‍"....
No comments:
Post a Comment