ഓര്‍മ്മകളിലിരുള്‍ നിറയ്ക്കുമാ
പത്തായമൊഴിഞ്ഞു പോയി....
പതിരാറ്റിക്കൂട്ടിയ കൂനകള്‍
ഉമിത്തീപോലെ പുകയുന്നു.
നാലുകെട്ടില്ല,യെട്ടുകെട്ടില്ല,
കളപ്പുരയും,കുളപ്പുരയുമില്ല,
കതിരുകെട്ടിയ ഉമ്മറമില്ല,
ഉരലില്ല, ഉലക്കയില്ല,
പുന്നെല്ല് പുഴുങ്ങും മണവുമില്ല.
തെക്കേപ്പാടത്തെ ഞാറ്റടിപ്പാട്ടും,
അക്കരക്കരയിലെ കൊയ്ത്തുപാട്ടും,
കതിരുകക്കാന്‍ വരും മാടത്തിക്കൂട്ടവും........,
കാത്തിരിയ്ക്കുന്നൊരു കൊറ്റി
ഒറ്റക്കാലില്‍ തപസ്സുപോലിന്നും.
ജന്മിയുമില്ല,യടിയാനുമില്ല,
നുകമില്ല, മരമടിപ്പലകയില്ല,
മൂക്കുകയറിലമറി, കുതറുന്ന കാളയില്ല,
കാലം കഴിഞ്ഞുപോയി...
ഏലകളിലൂറുമാ നീര്‍ച്ചാലുമറഞ്ഞുപോയി.
ഇനിയേതു ജന്മിത്വത്തിന്‍ കഴുത്തറുക്കാന്‍... ?
അഭിനവ പത്തായ നമ്പര്‍ ലോക്കറുകള്‍,
തീറെഴുത്തിന്റെ മുദ്രപത്രങ്ങള്‍,
മണ്ണുമാഫിയായുടെ കുതന്ത്രങ്ങള്‍,
ജന്മിത്വത്തിന്റെ പുതുമുഖ
കാഴ്ചകളിലൊളിച്ചിരിക്കുന്നു
അധികാര രാഷ്ട്രീയമേലാളരൊക്കെയും.
ലോണുള്ളോനൊക്കെ അടിയാളരാകുന്നു,
ജന്മദോഷത്തിന്റെ പയ്യാരങ്ങള്‍,
ആത്മാഹുതിയവസാനയുപാധിയായ്,
മണ്ണുചതിച്ചെന്ന് ചൊല്ലി മണ്ണിലേക്ക് ചേരുന്നു.
ഇനിയൊരടിയാന്റെ അവകാശവാദമില്ല,
ആദര്‍ശത്തിന്റെ വിത്ത് മുളകെട്ടുപോയി...
വിതച്ചുകൊയ്യാനാളില്ല, വിളവെടുപ്പിന്റെ
ഉത്സവവുമില്ല, വിഷുവില്ല,യോണമില്ല,
ഓര്‍ക്കുക നാളെയീ നാടുമില്ല, 'ഞാനു'മില്ല
നല്ല ആശയം.
ReplyDeleteകവിതയില്‍ അഭിപ്രായം പറയാന്‍ അറിവ് കുറവാണെങ്കിലും കവിത കേള്‍ക്കുന്നത് ആസ്വദിക്കാറുണ്ട്.ഉള്ള വിവരം വെച്ചു തോന്നുന്നത്,
കവിതയായി പാടുമ്പോള്‍ വാക്കുകള്‍ തമ്മിലെ പ്രാസം കുറച്ചുകൂടി ചേര്‍ന്നാല്‍ വായനാ, കേള്‍വി സുഖം കൂടും.
ഇനിയും എഴുതുക.കൂടുതല്‍ കവിത വായിക്കുക, കേള്‍ക്കുക. ആശംസകള്‍.
ഇന്നിന്റെ ദയനീയ ചിത്രം മനു ഈ വരികളിലൂടെ കുറിച്ചു.
ReplyDeleteലളിതമായ ഭാഷയില്‍ നല്ല ഒരു കവിത.......
ആശംസകള്‍
ജോസെലെറ്റ്.
ReplyDeleteസത്യമായും താളം മുറിയുന്നുണ്ട്..
ഒരുപാടിടത്ത്...
പറഞ്ഞതില്‍ നന്ദി,
വേണുഗോപാല്‍,
സന്തോഷം...
ലതിതമായി....വളരെ അര്‍ത്ഥവത്തായി ഈയടുത്തകാലത്ത് വേറൊന്നു കണ്ടില്ല മാഷേ.
ReplyDeleteഈണം മുറിയുന്നോന്നു അറിയില്ല...അര്‍ത്ഥം അവസാനം വരെ ഭംഗിയായി ഉള്‍ക്കൊള്ളാനായി.
മുറിയുന്നത് വായനയല്ല.. താളമാണ്
ReplyDeleteഅതാ മുകളില്‍ പറഞ്ഞത്..
ഇഷ്ടപ്പെട്ടതില്‍ സന്തോഷം- പറഞ്ഞതിലും..