അക്ഷൌഹിണിയില്‍...
ആന, കുതിര, കാലാള്‍പ്പടയും,
തേരും, തേരാളിയും, പോരാളിയും
നിറഞ്ഞ പടനിലങ്ങള്‍.
പടനിലങ്ങള്‍....
പൊരുതി മരിക്കുവാനും,
മരിയ്ക്കാത്തവര്‍ക്കു-
തോല്‍ക്കുവനുമുള്ള,
രക്തം മണക്കുന്ന,
കഴുകന്‍ പറക്കുന്ന,
ശാപ ഭൂമി.
പടനിലങ്ങള്‍.....
ഹൃദയവും, തലച്ചോറും
ഏറ്റുമുട്ടുമ്പോള്‍
ഹൃദയത്തില്‍ നിന്നും
സ്നേഹത്തിന്റെ രക്തം,
സമാധാനത്തിന്റെ
ശ്വേതാണുക്കളൊപ്പം
ധമനികളിലൂടെ തലച്ചോറില്‍
പടയോട്ടം നടത്തുമ്പോള്‍
തിരിച്ചറിവിന്റെ ഭയവും,
ബുദ്ധിയുടെ സൂഷ്മതയും,
അറിവിന്റെ അഹന്തയും,
ചിന്തയുടെ ഭാരവും
ചാവേറുകളായി പൊരുതുന്നു....
ദൂരെ.....
നഷ്ടങ്ങളുടെ ബാലികാക്കകള്‍
കൊക്കുമിനുക്കി, ചിറകടിക്കുന്നു.....
ഞാന്‍ അഭിമന്യു,
ReplyDeleteപത്മവ്യൂഹത്തില്‍ മരണം പുണര്‍ന്നോന്‍.
ഓരോ മരണവും യുദ്ധത്തിന്റെ വേഗതകൂട്ടും.
നിങ്ങളും മരിക്കുക നന്മ്യ്ക്കുവേണ്ടി
മരണം അതാണ് നന്മയുടെ തിരുശേഷിപ്പ്.
സ്നേഹപൂര്‍വ്വം പുതുവത്സരാശംസകള്‍.....
നല്ല കവിത... കവിത വായിച്ച് മനോജിന്റെ കാവ്യാത്മകമായ പ്രതികരണവും... രണ്ടും ഒരുപോലെ മനോഹരം... വായനക്കാരന്റെ മനസിലല്‍ അലകളുണ്ടാക്കാന്‍ കഴിയുന്നത് സൃഷ്ടിയുടെ മഹത്വം കൊണ്ടല്ലെ....
ReplyDeleteഅര്‍ജ്ജുനന്‍. :
ReplyDeleteനിനക്കും മേല്‍ക്കുമേല്‍ പ്രശസ്തിയേറിടും
നിന്‍മകനഭിമന്യുവിനു ചക്രവ്യൂകം ഗര്‍ഭത്തിലേ
ചമച്ചു വച്ചിട്ടുണ്ടതില്‍ ചാവേറായി ചത്തുവീഴുമ്പൊഴും
മകന്റെ പേരിലഭിമാനം മാത്രം..നിനക്ക്.
(എന്റെ മറ്റൊരു കവിതയില്‍ നിന്നും)
മനോജ് , എഴുതിയ വരികള്‍ ഇഷ്ടമായി...
മരണം മാത്രമാകുന്ന യുദ്ധത്തോട് വിയോജിപ്പ്...
പ്രദീപ് കുമാര്‍,
നല്ല വായനകള്‍ക്ക് സന്തോഷം..