ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Wednesday, December 28, 2011

ചില കടങ്ങള്‍...


രിയ്ക്കല്‍ ഒരുരാത്രിയ്ക്ക്
വിലപറഞ്ഞു വന്നവള്‍
പുലര്‍കാലത്തില്‍
കടം ചോദിച്ചത് ഒരു ജീവിതം...

വീണ്ടുമൊരിയ്ക്കല്‍,
കോയിന്‍ ബൂത്തില്‍
നോട്ടുകള്‍ കടലാസിനേക്കാള്‍
മൂല്യമറ്റു നില്‍ക്കെ
അമ്മയുടെ മരണമൊഴിയ്ക്കായി
ഒരൊറ്റ നാണയവും,
നിറഞ്ഞ ചിരിയും,തന്നു നടന്നകന്ന
ഒറ്റ കണ്ണുള്ള ഭിക്ഷാടകാന്‍.

സീലിംഗില്‍ കൊരുത്ത
കുരുക്കില്‍ ജീവിതം
ഒടുക്കാനോരുങ്ങുമ്പോള്‍
മറു മുറിയിലെ നിഴലാട്ടം
'കള്ളനെന്നുള്ള' മുറവിളി
തിരികെ തന്നത് എന്നെതന്നെ.

മറ്റൊരിയ്ക്കലൊരു കലാപത്തില്‍
മനുഷ്യര്‍ മൃഗതുല്യരാകുമ്പോള്‍
മരണത്തിന്റെ വാള്‍മുനയില്‍ നിന്നും
രക്ഷിച്ച രണ്ടുമല്ലാത്തൊരു "മനുഷ്യന്‍"


ചിതലരിയ്ക്കാത്ത ഓര്‍മ്മകളില്‍,
ചില കടങ്ങള്‍ ഇനിയുമുണ്ട് -
”ചിതറിയ,കരിപുരണ്ട ചില ജന്മങ്ങള്‍
വച്ചു നീട്ടിയ ജീവിതം.... (പ്രേരണ)”
- ജനനവും, മരണവും പോലെ...
കൈനീട്ടി വാങ്ങാത്ത കടങ്ങളായി

9 comments:

  1. നല്ലവരികള്‍ ,ഒതുങ്ങിയ എഴുത്ത് .

    ReplyDelete
  2. ഇങ്ങിനെയും ചിന്തിക്കാമല്ലേ..ആശംസകള്‍

    ReplyDelete
  3. ഇതുപോലെ എഴുതാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നുന്നു.

    ReplyDelete
  4. ഇതു കുറേ പഴയ എഴുത്തും, ചിന്തയും തന്നെ...
    എഴുതാൻ- അങ്ങെഴുതുക തന്നെ വഴി...

    ReplyDelete
  5. നിലവാരമുള്ള കവിത - ഇത്തരം രചനകള്‍ ബ്ലോഗെഴുത്ത് എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിന്റെ ദിശാസൂചകങ്ങളാണ്.. അഭിനന്ദനങ്ങള്‍...

    ReplyDelete
  6. നന്നായിട്ടുണ്ട്.
    'കരിപുരണ്ട ജന്മങ്ങള്‍""' കരിപുരണ്ടതെന്നു കരുതപ്പെടുന്ന ജന്മങ്ങള്‍ അല്ലേ? പലരുടെയും മനസ്സില്‍ പുരളുന്ന കരിയേക്കാള്‍ എത്ര ഭേദമാ, ശരീരത്ത് പുരളുന്ന കരിയും കറകളും..
    മനസ്സില്‍ തട്ടുന്ന ആശയം...

    ReplyDelete
  7. പ്രദീപ് കുമര്‍, വളരെ സന്തോഷം..,
    സോണി- കരിപുരണ്ട ജന്മങ്ങള്‍ എന്നത്, കാഴ്ചയാണ്
    മനസ്സില്‍ കരിപുരണ്ടവരുടെ കണ്ണിലെ..

    നല്ലവായനയില്‍ സന്തോഷം..

    ReplyDelete