രസതന്ത്രത്തിന്റെ തന്ത്രം
ഗീത ടീച്ചര് പറയുമ്പോള്‍
ജീവിതരസതന്ത്രത്തിന്റെ
നിറഭേദങ്ങളറിയാതെ
തന്ത്രങ്ങളില്ലാത്ത രസച്ചരടില്‍
മൂലകവും, മൂല്യവും..
തിരിയാതെ...
രാഷ്ട്രതന്ത്രത്തില്‍
പൗരാവകാശ്വും,ജനാധിപത്യവും
പഠിച്ചപ്പോല്‍ പതിനെട്ടാകാന്‍
കാത്തുനിന്നത് പിനീട്
ആരോടും പറഞ്ഞില്ല..
ജീവശാസ്ത്രത്തില്‍
അണ്ഡ,ബീജങ്ങളുടെ
സമ്മേളനം അത്ഭുതമൂറുന്നേരം
അരനാണത്താല്‍ വലത്തോട്ട്
കണ്ണെറിയുമ്പോള്‍
കണ്ടത് മുഴുനാണത്താല്‍
അവളുടെ ഒളികണ്ണ്....
ഭൗതികശാസ്ത്രമന്നുമിന്നും
സൗഹൃദം കടം പറഞ്ഞ സുഹൃത്തിന്റെ
മരണം പോലെ........
മരണത്തിന്റെ
ഗുരുത്വാകര്‍ഷണമറിയാതെ,
ഞാനെന്റെ പിണ്ഡവും
പേറി നടക്കുന്നു...
സ്കൂള്‍ മുറ്റത്തിനും
വെളിയില്‍,എവിടെയും
എപ്പോഴും പഠിയ്ക്കാനുള്ള പാഠം,
സഹപാഠിയായ നിഷയോടുള്ള
സൗഹൃദം നാട്ടിലൊരു
പാട്ടയപ്പോല്‍ പഠിച്ചത്...
"സാമൂഹികപാഠം"
ഭ്രംശതാഴ്വരയും,
ഖണ്ഡപര്‍വ്വതങ്ങളും
നഗ്നയാം സ്തീയിലാവാഹിച്ച്
ഭൂമിശാസ്ത്രത്തെ
കാല്‍പ്പനികതയ്ക്കൊപ്പം
കാട്ടിതന്ന മാഷിനെന്നും
എന്റെ പ്രണാമം....
ഒരു കണക്കില്
കൂട്ടിയും, കിഴിച്ചും,
ഗുണിച്ചും, ഭാഗിച്ചും
ഒടുവിലെന്നും കിട്ടുന്ന
ഉത്തരവും, മാര്‍ക്കും
ഒന്നായിരുന്നു..
എന്റെ ജീവിതം പോലെ...
ശിലായുഗങ്ങളും,
സംസ്ക്കാരവും,സാമ്രാജ്യങ്ങളും
അധിനിവേശങ്ങളും,അസ്ഥിത്വ-
സമരങ്ങളുമെന്നെ
ചരിത്രത്തിലേയ്ക്കന്ന്
നടത്തിയപ്പോള്‍
ഇന്നറിയുന്നു
ഞാന്‍ പിന്നിട്ട വഴികളും,
കൈവിട്ട നിമിഷങ്ങളും
ചരിത്രമായിരുന്നെന്ന്...
ജീവശാസ്ത്രവും ഭൌതീകശാസ്ത്രവും വളരെ വളരെ ഇഷ്ടമായി.
ReplyDeleteഅക്ഷരതെറ്റുകള്‍ ശ്രദ്ദയില്‍ പെട്ടുകാണുമല്ലോ?
എത്ര മടിചിരുന്നാലും ചിലപ്പോ എല്ലാം പഠിപ്പിച്ചേ അടങ്ങൂ ജീവിതം എന്ന ഗുരു .
ReplyDeleteകവിത ഇഷ്ടായി ..
ഇഷ്ടപ്പെട്ടു. ഒരു വ്യ്തസ്തതയും അനുഭവപ്പെട്ടു,,
ReplyDeleteഇനിയും പാഠങ്ങള്‍ പലതു പഠിക്കാന്‍...
ReplyDeleteഈ ജന്മം ബാക്കി..
പാഠങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട,പിന്നിട്ട വഴികളും കൈവിട്ട നിമിഷങ്ങളും
ReplyDeleteചരിത്രമായിരുന്നെന്ന് തിരിച്ചറിഞ്ഞ താങ്കള്‍ക്കു അഭിനന്ദനങ്ങള്‍ ,ആശംസകള്‍ ..