ചാലിറമ്പിലൂടെ,
വയലരികിലൂടെ
ഒരിടവഴി...
തെക്കേതോട്ടിലെ
കുളിരിലിറങ്ങി
നടന്നു കയറി...
കൈതപ്പൂമണത്തിന്റെ
മുള്ളുകുത്തി,
കാളപ്പൂമൊട്ടുതൊട്ട്,
കുളക്കോഴി കാടിളക്കി...
ചാവരപ്പുപ്പനെ
തൊഴുത് വണങ്ങി,
പുലിക്കുഴിത്തടം താണ്ടി...
വഞ്ചി മുക്കില്‍
സാമിയപ്പാപ്പന്റെ
ഏറുമാടക്കട
ലഹരിയൂതി...
വഴിപിരിഞ്ഞ്...
ചെമ്മണ്ണും പഴിപറഞ്ഞ്
കരിറോഡില്‍
പുകനിറച്ച്
ഇടവഴി മറഞ്ഞുപോയി...
കൈതമുള്ളിന്‍
നീറ്റലുള്ള
ഓര്‍മ്മ മാത്രം ബാക്കി.
ആശംസകള്‍..
ReplyDeleteപഴയ നാട്ടുവഴികളുടെ ഓര്‍മ്മകളുണര്‍ത്തിയ കവിതയ്ക്ക് ആശംസകള്‍....
ReplyDeleteവളരെ ഇഷ്ടായി.. ഓര്‍മ്മകളിലെ ഏതോ ഇടവഴിയിലൂടെ ഞാനും നടന്നു.. നന്ദി.
ReplyDeleteസന്തോഷം.. ഞാനും നടക്കാറുണ്ട്..
ReplyDeleteഇലഞ്ഞിപ്പൂക്കൾ, മനോജ്, ജെഫു...
nannayi
ReplyDelete