ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, February 21, 2010

വിശ്വാസങ്ങളുടെ വിറ്റുവരവ്

വിശ്വാസങ്ങളുടെ വിറ്റുവരവ്

വിയര്‍പ്പില്‍ നനഞ്ഞു,
ചുടുചോരയില്‍ മുക്കിയ
ചെങ്കൊടി വിറ്റുപോയി.

സ്വാതന്ത്ര്യത്തിന്റെ വിശ്വാസ-
ത്രിവര്‍ണ പതാകയിലെ
നെയ്ത് യന്ത്രം ലേലം വച്ചുപോയി.

കൊടികളുടെ മൊത്തക്കടയില്‍
കാവിയും, പച്ചയും വിലക്കിഴിവില്‍
സൌജന്യമായൊരു കുരിശുവേറെ.

ചെങ്കൊടി വാങ്ങിയോര്‍,
അതിലോരോരോ നൂലിഴയും
അടിയാളരെകൊണ്ട് നൂര്‍ത്തെടുത്തു
ചേര്‍ത്ത് പിണച്ചൊരു ചാട്ടയാക്കി
-ചുഴറ്റിയലറി അധികാരശൌര്യം
"പണിയെടുക്കിന്‍ പട്ടിണിയാണേലും".

ലേലം പിടിച്ചൊരാ
നെയ്ത് യന്ത്രം, വേലയ്ക്കിറക്കാതെ
അന്യ ദേശത്തിനടിമയായി,
ഉപഭോഗസംതൃപ്തി തൃപ്തരാക്കി.

രാമനും, നബിയും അര്‍ദ്ധനഗ്നര്‍,
ഉടുതുണി വിറ്റുപോയത്തില്‍ പിന്നെ
ഓടി ഒളിച്ചതൊരു കല്ലറയില്‍ !
അവിടെയ്ക്കോടി അണഞ്ഞോരയാള്‍ ചൊല്ലുന്നു...
"ഉയര്‍ത്തെഴുന്നേല്‍പ്പെനിക്ക് വേണ്ട".