ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Saturday, March 13, 2010

മനസ്സ്....

മനസ്സ്....
ശുദ്ധീകരിയ്ക്കപ്പെട്ടാല്‍
ഭാരം കുറയുമെന്ന്....?
കഴുകിയുണക്കാനിട്ട
ഈറന്‍ തുണികളെ നോക്കി
എങ്ങനെ പറയാന്‍ കഴിയും...?

പിന്നെയുമതിനെ
തുറസ്സായൊരിടത്ത്
കൊടും വെയിലിനും,
ആടിവീശും കാറ്റിനും
വിധേയത്വം കൊണ്ട്
പാപക്കറയുടെ അവസാന-
തുള്ളിയുമിറ്റ് തീര്‍ന്ന്
ഇളംകാറ്റിലാടുമ്പോഴും,
വെയിലില്‍ തിളങ്ങുമ്പോഴും,
നൂലിഴകള്‍ക്കിടയില്‍
മായതൊളിച്ച് നില്‍ക്കും
ചിലപ്പോള്‍ പാപത്തിന്റെ
ചില നിഴലുകള്‍.... !

ഈ അലക്കും, നീലം മുക്കും..
പാപത്തെ പശ്ചാത്തപിയ്ക്കും പോലല്ലെ...?