ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Thursday, December 8, 2011

'കരിബെറി' പ്രണയം

‎'
പരിഷ്ക്കാരങ്ങളുടെ
ബലിക്കല്ലില്‍ തലവച്ച്
... കിടക്കുമ്പോള്‍..
ലോ വേസ്റ്റ് ജീന്‍സിന്റെ
തിരശീല താഴ്ത്തി-
വി.ഐ.പി പരസ്യം
തലപൊക്കി രഹസ്യമായെന്തോ
പറയാനൊരുങ്ങുന്നു.

പോക്കറ്റിനുള്ളിലെ
"കരിബെറി" കുറു,കുറെ കുറുകുന്നു..
ഡേറ്റിംഗില്‍ 'ഡേറ്റു'തെറ്റിയവളുടെ
'വാര്‍ണിംഗ് മെസ്സേജ്'.

പരിഷ്ക്കാരത്തിന്റെ
ചിരി ചുണ്ടില്‍-
'മറുപടികൊടുക്കണം'.

ഡീയര്‍ 'ഒരുമ്പെട്ടവളെ'
ഞാനും നീയുമായല്പം
"സൗഹൃദം" പങ്കിട്ടതിന്റെ
ദൃക് സാക്ഷി 'ക്ലിപ്പു'ണ്ടെന്റെ
"ബ്ലക്ക്ബെറി'യ്ക്കുള്ളില്‍..

കണ്ടുകൊള്ളുക നീയും..
'യൂറ്റൂബി'നുള്ളില്‍
എനിക്കൊരു 'ഹിറ്റ്' അധികമായിരിക്കട്ടെ.. !!!

മറുപടി വീണ്ടും കുറുകി..
എന്റെ മുഖമെനിക്കറിയില്ലയെന്തെന്ന്..!!!
പിന്നെയാ തനിക്കുമീ നാട്ടാര്‍ക്കും ?

8 comments:

  1. മുഖമില്ലാത്തവരുടെ പ്രണയം......

    ReplyDelete
  2. kollam jee..

    ee puthiya thalamurayude pranayam.......!

    ReplyDelete
  3. സന്തോഷം..
    സതീഷ്, മനോജ്..

    ReplyDelete
  4. മുഖമില്ലാത്ത പ്രണയത്തിന്റെ
    തുറന്നു വെയ്ക്കല്‍ കരിബെറി പ്രയോഗം കലക്കി

    കമന്റെഴുതുന്നിടത്ത് ഈ Word verification ഒഴിവാക്കുക
    ഭാവുകങ്ങള്‍

    ReplyDelete
  5. അതെങ്ങനെ എന്നറിയില്ല.. ഒഴിവാക്കാം

    ReplyDelete
  6. താങ്കളുടെ ബ്ലോഗില്‍ ഡാഷ് ബോര്‍ഡില്‍ Settings ക്ലിക്കിയാല്‍
    posting , comments , Settings തുടങ്ങി കുറേ ഒഫ്ഷനുകളുള്ള മറ്റൊരു പേജ് തുറന്നു വരും
    ഇതില്‍ മുകളിലത്തെ വരിയിലെ comments എന്ന ഒഫ്ഷന്‍
    നമുക്ക് വന്ന അഭിപ്രായങ്ങളേതെങ്കിലും നീക്കം ചെയ്യുന്നതിനുള്ളതാണ്.
    താഴത്തെ വരിയിലെ (comments) എന്ന
    ഒഫ്ഷനാണ് word verification ഒഴിവാക്കുന്നതിനായുള്ളത്.
    ഇവിടെ (Show word verification for comments?) എന്ന് കാണാം ഇതില്‍ yes എന്നത് മാറ്റി no ആക്കി സേവ് ചെയ്‌താല്‍ മതി

    ReplyDelete
  7. അസ്സലെഴുത്തെന്ന് പറഞ്ഞോട്ടെ....ശാസ്ത്രം ഇനിയും വളരാൻ കിടക്കുകയല്ലെ അപ്പോൾ ബാക്കി പിന്നെ പറയാം...:)

    ReplyDelete