ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, February 12, 2012

“ഫ്രം യുവര്‍ വാലന്‍ന്റൈന്‍”



ഹേ.....! വാലന്‍ന്റൈന്‍....
സ്നേഹത്തിന്റെ പുരോഹിത...
അഞ്ചാം നൂറ്റാണ്ടിലെ നിന്റെ
ചോര പൂക്കളിന്നും
ഹൃദയങ്ങള്‍ കൈമാറുന്നല്ലോ......!

അന്ന് നീ പ്രണയത്തിന്റെ
പുണ്യത്തെ നെഞ്ചിലേറ്റിയോന്‍
യുദ്ധക്കൊതിയനാം രാജാവിന്‍
കല്പനയെ മറികടന്നോന്‍
കമിതാക്കള്‍ക്ക് ദാമ്പത്യ
സൂക്തമോതിയോന്‍..... പുരോഹിതന്‍.

ഹേ.....! വാലന്‍ന്റൈന്‍....
നിന്റെ പ്രണയത്തെ തളയ്ക്കാന്‍
ക്ലോഡിയസ്സിന്റെ തടവറയ്ക്കായില്ല
അന്ധയ്ക്ക് പ്രണയ സൌന്ദര്യത്തിന്റെ
കാഴ്ച കൊടുത്തവന്‍ നീ....
കമിതാക്കളുടെ ഹൃദയേശ്വരന്‍.

വിധിയുടെ വാളാലൊടുങ്ങും മുന്നേ
ഹൃദയേശ്വരിക്കവസാന വാക്കുകള്‍....
"നിന്റെ വാലന്‍ന്റൈനില്‍ നിന്നും"
ഒരു ചുവന്ന റോസാപ്പൂവിനോപ്പം...!

അന്നു ചൊരിഞ്ഞ ചോരയില്‍
വിരിഞ്ഞതായിരം ഹൃദയ പൂക്കള്‍...

ഹേ.....! വാലന്‍ന്റൈന്‍....
അന്ന് നീ റോമില്‍ വിരിയിച്ച
പൂക്കളിന്നും വാടാതെ....
ഈ ഫെബ്രുവരിയുടെ
നനുത്ത പ്രഭാതത്തിലും
ഓരോ കമിതാക്കളും
കൈമാറുന്ന പ്രണയങ്ങള്‍
നിന്റെ ഹൃദയത്തില്‍ നിന്നടര്‍ന്നതത്രേ.....!

6 comments:

  1. ഹേ.....! വാലന്‍ന്റൈന്‍....
    അന്ന് നീ റോമില്‍ വിരിയിച്ച
    പൂക്കളിന്നും വാടാതെ....
    ഈ ഫെബ്രുവരിയുടെ
    നനുത്ത പ്രഭാതത്തിലും
    ഓരോ കമിതാക്കളും
    കൈമാറുന്ന പ്രണയങ്ങള്‍
    നിന്റെ ഹൃദയത്തില്‍ നിന്നടര്‍ന്നതത്രേ......nannayitund

    ReplyDelete
  2. ഹേ.....! വാലന്‍ന്റൈന്‍....
    അന്ന് നീ റോമില്‍ വിരിയിച്ച
    പൂക്കളിന്നും വാടാതെ....
    ഈ ഫെബ്രുവരിയുടെ
    നനുത്ത പ്രഭാതത്തിലും
    ഓരോ കമിതാക്കളും
    കൈമാറുന്ന പ്രണയങ്ങള്‍
    നിന്റെ ഹൃദയത്തില്‍ നിന്നടര്‍ന്നതത്രേ.....! ..


    നല്ല വരികളിലൂടെയുള്ള വാലന്‍ന്റൈന്‍ സമര്‍പ്പണം നന്നായി .
    ആശംസകളോടെ..

    ReplyDelete
  3. ഹേ.....! വാലന്‍ന്റൈന്‍....
    നിന്റെ പ്രണയത്തെ തളയ്ക്കാന്‍
    ക്ലോഡിയസ്സിന്റെ തടവറയ്ക്കായില്ല
    അന്ധയ്ക്ക് പ്രണയ സൌന്ദര്യത്തിന്റെ
    കാഴ്ച കൊടുത്തവന്‍ നീ....
    കമിതാക്കളുടെ ഹൃദയേശ്വരന്‍.

    വാലന്‍ന്റൈന്‍ ദിനാശംസകളോടെ..

    ReplyDelete
  4. കവിത നന്നായിരിക്കുന്നു.. ആശംസകൾ നേരുന്നു

    ReplyDelete
  5. മനുവേട്ടാ.. താങ്കൾ എന്താണ് തുടർന്നെഴുതാത്തത്?.. ഇടയ്ക്കു മാത്രം ഓരോന്നു കാണാം .. പിന്നെ കുറേയായി കാണാറേയില്ലല്ലോ? എന്തു പറ്റി?

    ReplyDelete