ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Saturday, May 26, 2012

ചുംബനപ്പൂക്കൾ.


ഓരോ പൂവും...
എത്ര ചുംബനമേറ്റാണ്
ഇങ്ങനെ വിരിഞ്ഞ് പരിലസിക്കുന്നത്...

മൊട്ടായിരിക്കുമ്പോഴെ
കാറ്റിന്റെ കാമകൈകൾ
വലിയരാവേശത്തോടെ
തഴുകി,ത്തഴുകി ആരും കാണാതെ
ഇതളുകൾ വിരിക്കുവാൻ
രാവും, പകലും ശ്രമിച്ചിട്ടുണ്ട്...

വെയിൽ
ഇങ്ങനെ എല്ലാത്തിനും സാക്ഷിയായ് -
നോട്ടം ഉച്ചയിലെത്തുമ്പോൾ
പൂക്കൾ തലകുമ്പിട്ട് നിൽക്കും..

ചില കിളികൾ
അപ്രതീക്ഷിതമായ് വന്ന്
ചുണ്ടുകളാഴ്ത്തി ധൃതിയിൽ
ചുംബനം പകർന്ന് പോകുന്നു...

ശലഭങ്ങൾ
പ്രണയം പോലെ മനോഹരമായ
ചിറകുകൾ വീശി, മൃദുലമായ്
നീണ്ട കാണാച്ചുണ്ടുകൾകൊണ്ട്
മോഹങ്ങളിലേക്ക്
പറന്നുയരാൻ വിളിക്കുന്നു...

വണ്ടുകളുടെ മൂളിപ്പാട്ടു തന്നെ
ശുദ്ധ അശ്ലീലമാണ്.
കാരിരുമ്പിനെ കരുത്തുള്ള
കൊമ്പുകൾ കൊണ്ട്
ഒരു പൂവിനെത്തന്നെ ഊറ്റിയെടുക്കുന്നു...

ചിലർ പൂവുകളെതന്നെ അടർത്തി
കമ്പോളവിലക്കനുസരണം ഒരുക്കിയെടുക്കുന്നുണ്ട്.

ഇതിനിടയിലെപ്പഴാണാവോ
അവളിൽ പരാഗണവും,
ജീവിത വസന്തത്തിന്റെ പ്രതീക്ഷയും ഒക്കെ
വിടരുന്നതും, മണം പരത്തുന്നതും. ?

6 comments:

  1. ഇതിനിടയിലെപ്പഴാണാവോ
    അവളിൽ പരാഗണവും,
    ജീവിത വസന്തത്തിന്റെ പ്രതീക്ഷയും ഒക്കെ
    വിടരുന്നതും, മണം പരത്തുന്നതും. ?

    ആശങ്കകള്‍ക്ക് അറുതിയില്ല..

    കീപ് ഗോയിങ്ങ്...!!ആശംസകള്‍

    ReplyDelete
  2. ഒരു പൂവിന് ഒരു വണ്ടെന്ന് നിയമം പാസ്സാക്കിയാലോ..?

    ReplyDelete
    Replies
    1. അപ്പോൾ ശലഭങ്ങൾ.
      വണ്ട് അംഗീകരിക്കില്ല.

      Delete
  3. ഇഴയടുപ്പമുള്ള വരികള്‍ .....

    ReplyDelete
  4. ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.......?

    ReplyDelete