ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, July 8, 2012

ന(ര)ഗ(കം)രം...

ന(ര)ഗ(കം)രം...


രണ്ടക്ഷരവ്യത്യാസത്തിൽ
അർത്ഥവ്യത്യാസമില്ലാ‌ത്ത
ഒരു വാക്ക്...

നഗരമദ്ധ്യത്ത് നരകവെയിലിൽ
പുളയുമുടൽ
കുപ്പത്തൊട്ടി തുരന്ന്
വിശപ്പിനെ പട്ടുനൂലിനാൽ
കൊരുക്കുമിളം പുഴുക്കൾ...

നഗരത്തിന്റെ ദാരിദ്രരേഖ
നീളും വഴി ചേരിയിലേക്ക്,
നരകകവാടം തുറക്കുന്നു...

നഗര സ്വർഗ്ഗത്തിന്റെ
അഴുക്കു ചാലവസാനിക്കുന്നതും,
നരകസുഗന്ധം പരത്തുന്നതും,
ഈ കറുത്തയരുവിയിൽ.

ജനി,മൃതികൾക്കീ
നഗരം കണക്കുവയ്ക്കുമ്പൊഴും....
ജനനം കൊണ്ടുതന്നെ
നരകം വരിക്കും ജന്മങ്ങൾ...

5 comments:

  1. ഏതോ ടിപ്പിക്കല്‍ ഇന്‍ഡ്യന്‍ നരഗകരഗം

    ReplyDelete
  2. നരകങ്ങളായിത്തീരുന്ന നഗരങ്ങൾ അസുരന്മാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

    ReplyDelete
  3. രണ്ടക്ഷരവ്യത്യാസത്തിൽ
    അർത്ഥവ്യത്യാസമില്ലാ‌ത്ത
    ഒരു വാക്ക്...

    ReplyDelete
  4. മനുമയം മനസ്സിലായി. മനമയം എന്താണ്? മനോമയം എന്നല്ലേ വരിക?

    ReplyDelete
    Replies
    1. മന- മയം മനസുകളുടെ മയം, കൂട്ടം.
      മനോ- മയം മനസിന്റെ മയം - ഒറ്റമനസ്സിൽ നിൽക്കുന്നു-
      മനോമയം പലയിടത്തുമുണ്ട്- മനമയം- കുഴപ്പമില്ലായെന്ന് തോന്നി.

      Delete