ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, October 21, 2012

ഓർമ്മക്കുറിപ്പ്...ഒരു കവിത...
ലഹരി മണത്ത്
മഴനനഞ്ഞ്, ചെളിപുരണ്ട്
കളകളം കുത്തൊഴുക്കുള്ള
ഓടയുടെ വശത്ത്
മതിലു ചാരി ഇരിക്കുന്നു...

അറിയാത്തവന്

ഒരു പാമ്പാട്ടം-
അറിയുന്നവനു മിന്നലാട്ടം
കവിതയുടെ...

വാഗ്ദത്തയിരിപ്പിടങ്ങൾ

തനിക്ക് പൊരുത്തമാകില്ലെന്ന്
ഒരു ചിരിയാൽ
രണ്ട് വരിയാൽ മാറിനടന്നവൻ...

എഴുതുമ്പോൾ വികാരവും,

എഴുതിക്കരിഞ്ഞാൽ വിചാരവുമാകുന്ന
കവിതയ്ക്ക് ലഹരി വിലമാത്രം...

അപ്പോഴും കൈമടക്കിൽ

സുരക്ഷിതയയായിരുന്നു...
പിന്നിൽ തറഞ്ഞ കൂരമ്പിലും,
മരണത്തിലും
ഇറങ്ങിപ്പോകാത്ത കവിത..

ഒരിക്കലും

അയാൾ ഒറ്റക്കായിരുന്നില്ല...

3 comments:

 1. നന്നായിട്ടുണ്ട് മാഷേ..

  ReplyDelete
 2. ന്തോന്ന്‍?മ്മക്ക് മനസ്സിലായില്ല

  ReplyDelete
 3. കവിതയേക്കുറിച്ച്... കൊള്ളാം...

  എഴുതുമ്പോൾ "വികാരാവും" അക്ഷരതെറ്റ് തിരുത്തുമല്ലോ

  ReplyDelete