ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, October 21, 2012

പാഠ്യം...



രാവിലെ സ്റ്റാഫ് റൂമിൽ-

ചരിത്രാധ്യാപകൻ

ഇന്നലെ മറന്ന കണ്ണട തെരയുന്നു...

ധനകാര്യാധ്യാപകൻ

പറ്റ് ശമ്പളത്തിനപേക്ഷയെഴുതുന്നു,..

മലയാളം വാധ്യാർ

“ഗുഡ് മോർണിംഗ്” പറഞ്ഞ് കൈവീശുന്നു..

കോട്ടിട്ട ആംഗലേയാധ്യാപകൻ

ഫോണിൽ ക: പു- പച്ചക്ക് പറയുന്നു...

ഫിസിക്സ് മാഷ്

മൂലയ്ക്കുറക്കം തൂങ്ങി ഭൂഗുരുത്വമറിയിക്കുന്നു..

ബയോളജിയദ്ധ്യാപിക-

ഇന്നലത്തെ അയിലക്കറിയെക്കുറിച്ച് വാചാലയാകുന്നു...

കണക്കുമാഷിനു

കണക്കു തെറ്റിച്ച മകളുടെ കല്യാണക്കാര്യം ...

പല തുരുത്തുകളിൽ ,

വിഷയങ്ങളിൽ നിന്നും മാറിയിരുന്നു
ജീവിതം കാണാതെ പഠിക്കാൻ ശ്രമിക്കുന്നുണ്ട് പലരും..

ക്ലാസ്മുറികളിൽ

പുതിയൊരു ലോകം
പുസ്തകങ്ങൾക്ക് മുകളിലിരുന്നു സ്വപ്നം കാണുന്നുണ്ട്....

1 comment:

  1. ക്ലാസ്സ്‌ മുറിയില്‍ ഇന്ന് വലിയ സ്വപ്‌നങ്ങള്‍ ഇല്ല മാഷേ..... എല്ലാം ഒരു പ്രഹസനം മാത്രം.........


    എനിക്കുമുണ്ടൊരു ബ്ലോഗ്‌..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു.........
    www.vinerahman.blogspot.com

    ReplyDelete