ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Friday, November 22, 2013

ചില രാത്രികൾ....

ചില രാത്രികൾ....
========== (മാർച്ച്- 2011)

നല്ല നിലാ,വെന്‍ സുഹൃത്ത്
പയ്യാരം പറഞ്ഞിരിപ്പു-
പാതിരാവായ നേരത്ത്...
നാലിന്റെ പെരുപ്പിലീ ഞാനും.

ഇന്നലെ പറഞ്ഞ കവിതയില്‍
അമ്മയെത്തേടി, ഞാനുഴറി ചോദിക്കെ
ഉഴുവുചാലിലമ്മസീത ചിരിച്ചു....
നിലാവുപോല്‍....!!

പുരമേഞ്ഞ ഓലയില്‍
മിച്ചം കുറച്ചുപഴയോലെ
ഞാനെടുക്കുന്നു, തീകൂട്ടി
ഓര്‍മ്മകളെ ചൂടേറ്റുവാന്‍..

മുഴുപ്പട്ടിണിയുമായി
ഓര്‍മ്മകള്‍ വിരുന്നു വന്നപ്പോള്‍
കപ്പപ്പുഴുക്കു,മുണക്കചുട്ടതും
സദ്യവട്ടമൊരുക്കി, അമ്മയുടെ
ചിരി,യെന്തു രുചി..

നിന്റെ പയ്യാരങ്ങളില്‍
കാറും,കോളും നിറഞ്ഞു പെയ്യുമ്പോള്‍
എന്റെ പരിഭവങ്ങളൊഴുകി
കടലാസ്സുതോണിയുമേറ്റി...

ഇന്നു നുണഞ്ഞ 'വദേശി'യില്‍
അച്ഛന്റെയുമ്മ മണം തേടി-
വൃഥാ-യെങ്കിലുമിതെന്റെ
സ്വകാര്യം- ആരോടും പറയരുത്...!!!

ഒരായിരം മുറികളുള്ളിടത്തീ
ഒറ്റമുറിയിതൻ ചതുരക്കാഴ്ചയില്‍
ഞാനും, നീയും കതിരാടും വയലും,
തൊടിയും, വീടും, മുറ്റവും,
കണ്ടിരിക്കുന്നു-
നല്ല നിലാവിവിടെ
ജാലകത്തിനപ്പുറം കൊതിയേറ്റി നില്‍ക്കുന്നു..

3 comments:

  1. ബ്ലോഗിക says:
    നന്നായിട്ടുണ്ട്. തുടരുക.

    ReplyDelete
  2. നല്ല കവിത


    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.


    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

    ശുഭാശംശകൾ...

    ReplyDelete
  3. കുറേയായി ഇവിടെയൊന്നും വരാൻ പറ്റാറില്ല.. എന്തൊക്കെയോ പ്രശ്നങ്ങൾ... കവിത നന്നായിരിക്കുന്നു.. ആശംസകൾ നേരുന്നു..

    ReplyDelete