ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Wednesday, December 10, 2014

വിഭക്തി...വിഭക്തി...
-----------
ഒറ്റക്കാലില്‍ കൊറ്റിധ്യാനം 
ഇരപിടിക്കലിന്റെ 
ധ്യാനകേന്ദ്രങ്ങളില്‍ 
അതേ ജാഗ്രത.
ഒറ്റ കൊത്തില്‍
ഇരയെ ചുണ്ടില്‍ കോര്‍ത്ത്
വിഴുങ്ങാതെ, പറക്കാതെ
വേട്ടയാടലിലെ
ന്യായത്തിന്റെ
തായ് വേരറുക്കുന്നു.
വിധേയത്വത്തിന്റെ
ചങ്ങലക്കിലുക്കങ്ങളില്‍
ഓട്ടുമണികളിലൂടെ
ഭക്തിയുടെ ഭ്രാന്ത്
പൊട്ടിയൊലിക്കുന്നു.
ഓതി,യോതിപ്പെരിപ്പിക്കുന്ന
കപടതയില്‍
മുങ്ങിമരിച്ച
മഹത് വചനങ്ങളെ
ചില്ലിട്ടു വയ്ക്കുന്നു.
അടിമത്വത്തിന്റെ
പുതുതലമുറ
അവനവനെ
പണയം വയ്ച്ച കാശിനാല്‍
മരിച്ചു ചില്ലിട്ട
വചനങ്ങളെ വാങ്ങി
നെന്ചില്‍ തൂക്കിയിടുന്നു....

4 comments:

 1. വേട്ടയാടപ്പെടുന്ന ന്യായം

  നല്ല കവിത

  ശുഭാശംസകൾ....

  ReplyDelete
 2. ഒറ്റക്കാലിലെ ഭക്തി... വിഭക്തി... :)

  ReplyDelete
 3. ഇരയെ കൊത്തിയെടുക്കുന്നവരുടെ ന്യായങ്ങള്‍ ..!

  ReplyDelete