ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Saturday, January 14, 2012

നമ്മുടെ ലോകം...പ്രണയ വസന്തത്തില്‍
നീ കൊതി പറഞ്ഞത്
നീലിമയുടെ ആഴത്തില്‍,
ആകാശത്തില്‍
ഊളിയിട്ടു പറക്കുന്ന
നമ്മുടെ മാത്രം
ലോകത്തെക്കുറിച്ച്.....

നീയന്നു പറഞ്ഞതിന്റെ
നിര്‍വ്വചനമറിയുന്നതിന്ന്
ബോര്‍ഡിംഗ് സ്കൂളില്‍
തളച്ചിട്ട കുട്ടികളിലും,
തറവാടില്‍ ഇരുളിന്റെ
തടവറയിലെ
അച്ഛനുമമ്മയിലും

വസന്തം കൊഴിഞ്ഞ്,
ഗ്രീഷ്മമുരുകി
കൊടും ശൈത്യത്തിന്റെ
മരവിപ്പ് മാത്രമുള്ള
മനസ്സും കൊട്ടിയടച്ചിരിപ്പാണ്
നീയും, ഞാനും
മുറ്റമില്ലാത്ത
ഒറ്റ വാതില്‍ ലോകത്ത് .

8 comments:

 1. മരവിപ്പ് മാത്രമുള്ള
  മനസ്സും കൊട്ടിയടച്ചിരിപ്പാണ്
  നീയും, ഞാനും
  മുറ്റമില്ലാത്ത
  ഒറ്റ വാതില്‍ ലോകത്ത് .നല്ല വരികള്‍ .

  ReplyDelete
 2. വസന്തം കൊഴിഞ്ഞ്,
  ഗ്രീഷ്മമുരുകി
  കൊടും ശൈത്യത്തിന്റെ
  മരവിപ്പ് മാത്രമുള്ള
  മനസ്സും കൊട്ടിയടച്ചിരിപ്പാണ്
  നീയും, ഞാനും
  മുറ്റമില്ലാത്ത
  ഒറ്റ വാതില്‍ ലോകത്ത് .

  nice dear

  ReplyDelete
 3. നന്നായിട്ടുണ്ട് ഇന്നിന്റെ വരികള്‍...

  ReplyDelete
 4. മനു ഭായ് ഇഷ്ട്ടമായി .......ഒരുപാട് ....

  ReplyDelete
 5. വായനയാണ് എഴുത്തിനെ നിലനിര്ത്തുന്നതെങ്കില്‍
  നിങ്ങളാണ് എന്നെക്കൊണ്ട് എഴുതിക്കുന്നത്..

  സന്തോഷം...

  ReplyDelete
 6. അവസാന ഭാഗം മനോഹരം..

  ReplyDelete
 7. നമ്മുടെ ലോകം നന്നായിടുണ്ട് .. മനോഹരമായ വരികള്‍

  ReplyDelete