ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Wednesday, January 4, 2012

പ്രിയ ഇറോം....


  യാത്രക്കിടയില്‍
വണ്ടിക്കാശു കളവ് പോയവന്
തുടര്‍ യാത്രയ്ക്ക്
വീണുകിട്ടിയ
നോട്ട് പോലെ - നീ !

നിന്റെ നഷ്ടങ്ങളേത്
പെരുവഴിയില്‍
ചുട്ടുപൊള്ളുന്നതെന്നോര്‍ക്കാന്‍
ആര്‍ക്ക് നേരം...?

നിന്നെപ്പോലെ
പലരും വന്നുപോയിട്ടുണ്ട്
മിന്നല്പ്പിണര്‍പോലെ
'നാമിരുട്ടിലാണെന്ന്' കാട്ടി
ഒരിടിവട്ടത്തില്‍ മറക്കപ്പെട്ടവര്‍.

ഓര്‍മ്മപ്പുതുക്കലിന്റെ
വാര്‍ഷികാഘോഷങ്ങള്‍ക്ക്
കലണ്ടറിലിടം നേടിയോര്‍ ചിലര്‍.

പ്രിയ ഇറോം....,
നിരാഹാരത്തിന്റെ
പതിറ്റണ്ടുകള്‍ക്കൊടുവിലും
നിന്റെ സമരമിന്നും
പതിരുപാറ്റിയൊഴിഞ്ഞില്ല...

നന്മയും, സ്നേഹവും മറഞ്ഞ,
കാതും, കണ്ണുമില്ലാത്ത
കൂരിരുട്ടില്‍ നീയെന്തിനു വെറുതേ
പടവെട്ടി മരിക്കുന്നു...?

തുറന്ന് വിടുക...!!!
നിന്റെ ഹൃദയത്തിലെ
മിന്നാമിന്നി കൂട്ടത്തെ-
'അക്ഷരങ്ങളെ'-
ഇരുട്ട് നിറഞ്ഞ ലോകത്തി-
നൊരിറ്റ് വെട്ടമാകട്ടെ.....

9 comments:

  1. തീവ്രതപസ്സുകള്‍ കാലാന്തരത്തില്‍ മഴപെയ്യിക്കും... തീര്‍ച്ച! മഴ കാത്തിരുന്നവര്‍ക്കത് കുളിര്മഴയാവും, മറ്റു ചിലര്‍ക്കത് കടപുഴക്കിയെറിയുന്ന പേമാരിയാവും!

    ReplyDelete
  2. നിന്നെപ്പോലെ
    പലരും വന്നുപോയിട്ടുണ്ട്
    മിന്നല്പ്പിണര്‍പോലെ
    'നാമിരുട്ടിലാണെന്ന്' കാട്ടി
    ഒരിടിവട്ടത്തില്‍ മറക്കപ്പെട്ടവര്‍.
    ---------------നന്ദി, മനു.....ഇറോം ഒരു മിന്നല്‍ പിണര്‍ തന്നെ; ഈ പിശാചു പെറ്റ ഇരുള്‍ മാനത്ത് ഒരു മിന്നലെങ്കിലും ആകുന്നത് മഹത്വം!

    ReplyDelete
  3. ശക്തമായ കവിത.

    ReplyDelete
  4. നന്മയും, സ്നേഹവും മറഞ്ഞ,
    കാതും, കണ്ണുമില്ലാത്ത
    കൂരിരുട്ടില്‍ നീയെന്തിനു വെറുതേ
    പടവെട്ടി മരിക്കുന്നു...?

    അതെ എന്തിനു വെറുതെ.....? :(

    ReplyDelete
  5. വളരെ തീക്ഷ്ണമായതും ശക്തമായതുമായ വരികള്‍.. ഒട്ടേറെ ചിന്തിപ്പിക്കുകയും ഒപ്പം നാണിപ്പിക്കുകയും ചെയ്യുന്നു മനുവിന്റെ ഈ വരികള്‍ സമൂഹത്തെ..

    ReplyDelete
  6. അഭിവാദ്യങ്ങൾ, ഇറോം ശർമ്മിളക്കും,മനുവിനും !

    ReplyDelete
  7. വളരെ സന്തോഷം....
    വായനയിലും വിലയിരുത്തലിനും...

    ReplyDelete
  8. ശക്തമായ വരികള്‍.... അഭിനന്ദനങ്ങള്‍...

    ReplyDelete
  9. അഭിനന്ദനങ്ങള്‍

    ReplyDelete